കഴിഞ്ഞ ദിവസം സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് അവന്യൂ സെന്റര്‍, കൊച്ചിയില്‍ നടന്നു. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരുക്കുന്നത് വിധു വിന്‍സന്റ് ആണ്. മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കമല്‍, ജോഷി, സലാം ബാപ്പു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

ലോഞ്ച് ഇവന്റില്‍ ചിത്രത്തിന്റെ ട്രയിലര്‍ സ്‌ക്രീനിംഗും നടത്തി. ഓണ്‍ലൈനിലും ട്രയിലര്‍ റിലീസ് ചെയ്തിരുന്നു. ഉമേഷ് ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ രണ്ട് യുവതികളുടെ – രജിഷ, നിമിഷ എന്നിവരുടെ കഥയാണ്. മലയാളി പ്രേക്ഷകര്‍ക്ക് അധികം പരിചിതമല്ലാത്ത സ്റ്റാന്റ് അപ് കോമഡിയാണ് സിനിമയുടെ ആധാരം.

സ്റ്റാന്റ് അപ്പില്‍ അര്‍ജ്ജുന്‍ അശോകന്‍, വെങ്കിടേഷ്, നിസ്താര് സെയ്ത്, സീമ, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ദിവ്യ ഗോപിനാഥന്‍ എന്നിവരുമെത്തുന്നു. അണിയറയില്‍ ടോബിന്‍ തോമസ്, സംഗീതം വര്‍ക്കി, എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റിയന്‍ എന്നിവരാണുള്ളത്.

Published by eparu

Prajitha, freelance writer