Categories
Film News

രാജേഷ് രാജ് ചിത്രം ഉള്‍ക്കാഴ്ച മാര്‍ച്ചിലെത്തും

പുതുമുഖ സംവിധായകന്‍ രാജേഷ് രാജ് ഒരുക്കുന്ന സിനിമയാണ് ഉള്‍ക്കാഴ്ച. ഒരു അന്ധബാലന്റെ കഥ പറയുന്ന കുടുംബ ചിത്രമാണിത്. അഞ്ജലി നായര്‍, മാസ്റ്റര്‍ വിഷ്ണു ഹരി എന്നിവര്‍ക്കൊപ്പം വിനോദ് സാഗര്‍ (രാക്ഷസന്‍ ഫെയിം) ,സന്തോഷ് കീഴാറ്റൂര്‍, ടോണി, സുന്ദര്‍ പാണ്ഡ്യന്‍, നാരായണന്‍ കുട്ടി, നെല്‍സണ്‍, സലീം കോടത്തൂര്‍,മന്‍ രാജ്, ജയരാജ്, സീമ ജി നായര്‍, കൊളപ്പുള്ളി ലീല, കൃഷ്ണ പ്രഭ, ബേബി കുഞ്ഞാറ്റ, ബിനീഷ് ബാസ്റ്റിന്‍ എന്നിവരും സിനിമയിലുണ്ട്.


അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്‌കൂളിനെ നിലനിര്‍ത്താനായി ഒരു അന്ധബാലന്‍ നടത്തുന്ന പോരാട്ടമാണ് സിനിമ. സിനിമയിലെ കേന്ദ്രകഥാപാത്രമായ അന്ധബാലനായി കാസര്‍ഗോഡുകാരന്‍ മാസ്റ്റര്‍ വിഷ്ണുവാണ് അഭിനയിക്കുന്നത്.

രൂപേഷ് കല്ലിംഗല്‍, ബിനോയ് കൊല്ലം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന്‍ സിനിമ നിര്‍മ്മിക്കുന്നു.


സംവിധായകന്‍ രാജേഷ് രാജ് ഏഷ്യാനെറ്റില്‍ സരിഗമ പരിപാടിയുടെ അസിസ്റ്റന്റ് പ്രൊഡ്യൂസറായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ചിത്രത്തില്‍ വേണുനാഗവള്ളിയുടെ അസിസ്റ്റന്റായി സിനിമയിലേക്കുമെത്തി. തുടര്‍ന്ന് നിരവധി സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത ഇദ്ദേഹം നിരവധി പരസ്യചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്.


സംവിധായകന്റെ അടുത്ത ചിത്രം പ്രശസ്ത ആല്‍ബം നടന്‍ സലീം കോടത്തൂര്‍ നിര്‍മ്മിച്ച് അദ്ദേഹം നായകനാകുന്ന ഹായ് ഹലോ നമസ്‌കാരമാണ്.