Categories
Film News

രാജീവ് രവിയുടെ തുറമുഖം ചിത്രീകരണം പൂര്‍ത്തിയാക്കി

മാസങ്ങള്‍ നീണ്ട ചിത്രീകരണത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന തുറമുഖം ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചരിത്രത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ നായകവേഷത്തില്‍ നിവിന്‍ പോളി എത്തുന്നു. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ, സുദേവ് നായര്‍, മണികണ്ഠന്‍ എന്നിവരുമെത്തുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക്, അടുത്തിടെ പുറത്തിറക്കിയതിന്, നല്ല പ്രേക്ഷകപ്രതികരണം ലഭിച്ചിരുന്നു.

തുറമുഖം പേരു സൂചിപ്പിക്കുംപോലെ തുറമുഖവും അവിടുത്തെ ജനജീവിതവുമായി ബന്ധപ്പെട്ട കഥയാണ്. കൊച്ചി തുറമുഖത്ത് 1950കളില്‍ നടന്ന കഥയാണിത്. മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരായി നടന്ന സമരങ്ങളും, സമരത്തെ പോലീസ് അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന നിരവധി പേര്‍ മരിക്കുകയുമുണ്ടായി.

കെഎം ചിദംബരം മുമ്പ് തുറമുഖം എന്ന പേരില്‍ ഒരു നാടകമെഴുതിയിരുന്നു. നാടകകൃത്തിന്റെ മകന്‍ ഗോപന്‍ ചിദംബരം, ഇയ്യോബിന്റെ പുസ്തകം സഹഎഴുത്തുകാരന്‍, നാടകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തിരക്കഥ ഒരുക്കിയിരിക്കുന്നു.മിനി സ്റ്റുഡിയോ ബാനറില്‍ സുകുമാര്‍ തെക്കെപ്പാട്ട് സിനിമ നിര്മ്മിക്കുന്നു.