അടുത്തിടെയായി ശ്രീകാന്ത് മുരളി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പരിചിതനാണ്. പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെ അസോസിയേറ്റായി സിനിമ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇപ്പോള്‍ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്സാക്ഷിയും, കക്ഷി അമ്മിണിപിള്ള എന്നീ സിനിമകളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. തന്റെ അഭിനയതിരക്കുകള്ക്കിടയിലും ഇടക്കിടെ പരസ്യരംഗത്ത് ആക്ടീവായിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എബി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയിരുന്ന താരം ഇപ്പോള്‍ തന്റെ പുതിയ സിനിമ ഒരുക്കാനൊരുങ്ങുകയാണ്.റിപ്പോര്‍ട്ടുകള്‍ പറയുന്നത് അദ്ദേഹത്തിന്റെ അടുത്ത സിനിമ കേന്ദ്ര സാഹിത്യ അക്കാഡമി ജേതാവ് പിവി ഷാജി കുമാറിന്റെ പ്രശസ്ത ചെറുകഥ കഥ ആസ്പദമാക്കിയുള്ളതാണ്. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ രാജീവ് രവി ചിത്രത്തിന് ക്യാമറ ഒരുക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍.
സിനിമയിലെ അഭിനേതാക്കളേയോ മറ്റ് അണിയറക്കാരേയോ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.