സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിമ തലൈവര്‍ 168 ചെന്നൈയില്‍ പൂജ ചടങ്ങുകളോടെ തുടക്കമായി. രജനീകാന്ത്, മീന, ഖുശ്ബു, സംവിധായകന് ശിവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ ആഴ്ച ആദ്യം അണിയറക്കാര്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് അറിയിച്ചിരുന്നു.സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മീന പ്രധാന കഥാപാത്രമായത്തുമ്പോള്, താരം രജനീകാന്തിനൊപ്പം രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമെത്തുന്നതെന്ന പ്രത്യേകതയുമുണട്്. യജമാന്, മുത്തു, വീര തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്.
രജനീകാന്ത് ശിവ കൂട്ടുകെട്ടിന്റെ ആദ്യസിനിമയാണിത്. അജിത്ത് ചിത്രം വിശ്വാസം ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത സിനിമയുടെ വമ്പന്‍ വിജയത്തോടെ ബോക്സോഫീസില്‍ ശ്രദ്ധേയനായ സംവിധായകനാണ് ശിവ.
രജനീകാന്ത് അദ്ദേഹത്തിന്റെ അടുത്ത സിനിമ ദര്‍ബാര്‍ റിലീസ് കാത്തിരിക്കുകയാണ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ 25വര്‍ഷങ്ങള്‍ക്ക് ശേഷം 68കാരനായ സൂപ്പര്‍സ്റ്റാര്‍ പോലീസ് വേഷത്തിലെത്തുകയാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദര്‍ബാര്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറക്കിയിരുന്നു. തെലുഗ്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്ന സിനിമയില്‍ സുനില്‍ ഷെട്ടിയാണ് പ്രധാനവില്ലന്. പ്രതക് ബബ്ബാര്‍, നയന്‍താര, നിവേദ തോമസ്, യോഗി ബാബു, എന്നിവരും മുഖ്യവേഷങ്ങള്‍ ചെയ്യുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും, സന്തോഷ് ശിവന് ക്യാമറയുമൊരുക്കുന്നു.