Categories
Film News

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുത്രി സൗന്ദര്യയ്ക്ക് രണ്ടാം വിവാഹം; ആകാംക്ഷയോടെ തമിഴ് ലോകം

സൗന്ദര്യ രജനീകാന്ത്  വീണ്ടും വാർത്തകളിൽ നിറയുകയാണ് ,  ഭർത്താവിൽ നിന്നും വിവാഹ മോചനം നേടിയ സൗന്ദര്യ രണ്ടാമതും വിവാഹം കഴിയ്ക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ .
വ്യവസായിയായ അശ്വിൻ രാംകുമാറുമായാണ് സൗന്ദര്യയുടെ ആദ്യ വിവാഹം കഴിയ്ഞ്ഞത് , ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യതകൾ 2017 ലെ വിവാഹ ബന്ധം വേർപിരിയുന്നതിലെത്തിയാണ് നിന്നത്. ഈ ബന്ധത്തിൽ സൗന്ദര്യയ്ക്ക് ഒരു മകനുണ്ട്.
ബിസിനസുകാരനായ വിശാഖൻ വനങ്കമുടിയയാണ് സൗന്ദര്യ വിവാഹം ചെയ്യുവാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു , ഇരുവരുടെയും രണ്ടാം വിവാഹമാണിത് .
വഞ്ചകർ ഉലകമെന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്കും കടന്നു വന്നയാളാണ് വിശാഖൻ , പ്രീ വെഡ്ഡിംങ് ചടങ്ങുകൾ ഫെബ്രുവരി 9 ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ .
ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ ഏതാനും ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട് , ദേശീയ മാധ്യമങ്ങളടക്കം പുറത്ത് വിട്ട  വാർത്ത ഏറെ ആഘോഷമാക്കുന്നത് സ്റ്റൈൽ മന്നന്റെ ആരാധകരാണ് .