Categories
Film News trailer

രജനീകാന്ത് ചിത്രം ദര്‍ബാര്‍ ട്രയിലര്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിമ ദര്‍ബാര്‍ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. എആര്‍ മുരഗദോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഒരു പോലീസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. രജനീകാന്ത് നീണ്ട നാളുകള്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തുകയാണ് സിനിമയില്‍.

രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് രജനീകാന്ത് പോലീസ് വേഷം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളാണ് ചിത്രത്തിനുള്ളത്. നയന്‍താര ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ ജോഡിയായെത്തുന്നു. നിവേദ തോമസ് മകളായും. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. പ്രതീക് ബബ്ബാര്‍, ശ്രീമാന്‍, യോഗി ബാബു എന്നിവരും സഹതാരങ്ങളായുണ്ട്.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ ജനുവരിയില്‍ പൊങ്കലിനൊടനുബന്ധിച്ച് റിലീസ് ചെയ്യാനിരിക്കുകയാണ്.