സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിമ ദര്‍ബാര്‍ മോഷന്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തു. ഒറിജിനല്‍ തമിഴ് വെര്‍ഷനു പുറമെ മലയാളത്തിലും പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളം പോസ്റ്റര്‍ മോഹന്‍ലാലും, ഹിന്ദി സല്‍മാന്‍ ഖാനും, മഹേഷ് ബാബു തെലുഗ് പോസ്റ്ററും അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

ദര്‍ബാര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഏആര്‍ മുരുഗദോസ് ആണ്. പോലീസ് ആക്ഷന്‍ ചിത്രമായ സിനിമയില്‍ രജനീകാന്ത് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പോലീസ് വേഷത്തിലെത്തുന്നു. നയന്‍താര ജോഡിയായെത്തുന്ന ദര്‍ബാറില്‍ നിവേദ തോമസും പ്രധാനകഥാപാത്രമായെത്തുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. സഹതാരങ്ങളായി പ്രതീക് ബബ്ബാര്‍, ശ്രീമാന്‍, യോഗി ബാബു എന്നിവരുമെത്തുന്നു.

ദര്‍ബാറിന്റെ അണിയറയിലുള്ളത് സന്തോഷ് ശിവന്‍ ക്യാമറയും, സംഗീതം അനിരുദ്ധ് രവിചന്ദറും, പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. രാം ലക്ഷ്മണ്‍, പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ സ്വീകന്‍സുകള്‍ ഒരുക്കിയിരിക്കുന്നത്.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ ജനുവരിയില്‍ പൊങ്കല്‍ റിലീസായെത്തും.

Published by eparu

Prajitha, freelance writer