സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അണ്ണാതെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. 2021, നവംബര്‍ 4ന് ദീപാവലി ചിത്രമായി സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന സിനിമ മാസ് എന്റര്ടെയ്നര് ആയിരിക്കും. സണ്‍ പിക്ചേഴ്സ് സിനിമ നിര്‍മ്മിക്കുന്നു.
അണ്ണാതെ കഴിഞ്ഞ ദീപാവലിക്ക് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്ലാന്‍ മാറ്റുകയായിരുന്നു. എട്ട്മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും അണിയറയില്‍ പലര്‍ക്കും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീണ്ടും ചിത്രീകരണം നിര്‍ത്തിവച്ചു. അതുകഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം രജനീകാന്ത് ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഹോസ്പിറ്റലൈസ് ആവുകയും ചെയ്തു. ഇതെല്ലാം അണിയറക്കാര്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
അണ്ണാതെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയാണ്. രജനീകാന്ത്, കീര്‍ത്തി സുരേഷ് എന്നിവര്‍ സഹോദരങ്ങളായി ചിത്രത്തിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര സിനിമയില്‍ സൂപ്പര്‍സ്റ്റാറിന്റെ ജോഡിയാകുന്നു. മീന, ഖുശ്ബു, ബാല, പ്രകാശ് രാജ്, സൂരി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. ഡി ഇമ്മാന് സംഗീതമൊരുക്കുന്നു.