Categories
Film News

ഗോൾഡൻ റീൽ പുരസ്കാര നേടി രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രം 2.0 ; ഇത് അഭിമാന മുഹൂർത്തമെന്ന് റസൂൽ പൂക്കുട്ടി

രജനീകാന്തിനെ നായകനാക്കി ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 2.0 യ്ക്ക് ഗോൾഡൻ റീൽ പുരസ്കാരം ലഭിച്ചു .

വിദേശ ഭാഷാ വിഭാഗത്തിൽ സൗണ്ട് എഡിറ്റി്ംഗിനാണ് 2.0 ഈ സ്വപ്ന തുല്ല്യമായ നേട്ടം കൈവരിച്ചിരിയ്ക്കുന്നത്. ഓസ്കർ ജേതാവ റസൂൽ പൂക്കുട്ടിയാണ് ഈ വിവരം ട്വിറ്റർ പേജിലൂടെ വ്യക്തമാക്കിയത്.

ശബ്ദ മിശ്രണത്തിന് ലഭിയ്ക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ഇതേ വിഭാഗത്തിൽ തന്നെ ഫീച്ചർ ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് 2.0 ചിത്രവും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ സിനിമ ലോകോത്തര സിനിമയുടെ ശ്രദ്ധ ആകർഷിക്കുകയാണെന്നും 2.0 യിലൂടെ കൈവന്ന നേട്ടം ഇന്ത്യൻ സിനിമകൾക്ക് മുഴുവൻ അഭിമാനകരമാണെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

ലോകമെമ്പാടുമായി 10000 തിയേറ്ററുകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശനത്തിനെ്തതിയ ചിത്രമെന്ന ഖ്യാതിയും 2.0 സ്വന്തമാക്കിയിരുന്നു.

അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായെത്തിയത്, എമി ജാക്സണാണ് ചിത്രത്തിൽ നായികയായെത്തിയത്.