യുവ സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനെ ചെയ്യുന്ന പേട്ടയുടെ ട്രെയിലർ പുറത്തിറങ്ങി. സ്ററൈൽ മന്നൻ രജനീകാന്താണ് നായക വേഷം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിൽ രജനി രണ്ട് തരത്തിലുള്ള വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രണയവും ആക്ഷനും എല്ലാം ഒരുമിച്ച അടിപൊളി ചിത്രത്തിനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് ആരാധകർ .

വിജയ് സേതുപതി, തൃഷ, ബോബി സിംഹ, നവാസുദ്ദീൻ സിദ്ദിഖി എന്നിങ്ങനെ മികച്ച അഭിനേതാക്കളും പേട്ടയുടെ ഭാ​ഗമായെത്തുന്നുണ്ട്.

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങലിലൊന്നാണ് പേട്ട. രജനിയുടെ മാസ് ലുക്ക് ഏറെ പ്രത്യേകതകളുള്ളത് തന്നെയാണ്, അതുന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.

മലയാളത്തിന്റെ സ്വന്തം നടൻ മണികണ്ഠൻ ആചാരിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കാർത്തിക് ആദ്യമായി രജനിയുമൊത്ത് ചെയ്യുന്ന ചിത്രമാണ് പേട്ട. പീറ്റർ ഹെയ്നാണ് ചിത്രത്തിൽ സംഘട്ടനം കൈകാര്യം ചെയ്യുക എന്നതും ആരാധകരെ ത്രസിപ്പിക്കുന്നു. പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനം.

Published by eparu

Prajitha, freelance writer