Categories
Film News

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം അണ്ണാതെ റിലീസ് തീയ്യതി പുറത്തുവിട്ടു

രജനീകാന്ത് നായകനാകുന്ന പുതിയ സിനിമ അണ്ണാതെ ഈ വർഷം ദീപാവലിക്കെത്തുന്നു. നവംബർ 4, 2021ന് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ.

രജനീകാന്ത് ആദ്യമായി സംവിധായകൻ ശിവയ്ക്കൊപ്പമെത്തുകയാണ്. സംവിധായകന്റെ മുൻസിനിമ വിശ്വാസം മെ​ഗാബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഈ സിനിമയിലും ഫാമിലി ഇമോഷൻസ് ഉണ്ടാവുമെന്നാണ് കരുതുന്നത്. സിനിമാറ്റോ​ഗ്രാഫർ വെട്രി, സം​ഗീതം ഇമ്മൻ, എഡിറ്റർ റൂബൻ എന്നിവർ അണ്ണാതെ ടീമിലുമുണ്ടാവും. രജനീകാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഴുനീള റൂറൽ മാസ് എന്റർടെയ്നറുമായെത്തുന്നത്. കീർത്തി സുരേഷ്, മീന, ഖുശ്ബു, നയൻതാര, ​ജ​ഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങൾ.