മുൻനിര താരങ്ങളുടെ ചിത്രത്തിന്റെ റിലീസ് ദിവസം വർഷങ്ങളിലും വ്യത്യസ്ത വാർത്തകൾ പുറത്ത് വരാറുണ്ട്, കട്ടൗട്ടിൽ പാലഭിഷേകം നടത്തിയും, പൂജ നടത്തിയും ,പുഷ്പാർച്ചന നടത്തിയും ആരാധകർ തങ്ങളുടെ ആരാധനാ പാത്രത്തിന്റെ ചിത്ര വിജയത്തിനായി ഏതറ്റം വരെയും പോകാറുണ്ട്.
വളരെ വ്യത്യസ്തമായൊരു വിവാഹ മുഹൂർത്തത്തിനായാണ് ഇന്നലെ ചെന്നൈ സാക്ഷ്യം വഹിച്ചത് , സ്റ്റൈൽ മന്നൻ രജനിയുടെ പേട്ട റിലീസ് ദിനമായ ഇന്നലെ വിവാഹം തന്നെ തിയേറ്ററിലാക്കിയാണ് രണ്ട് പേർ തമിഴകത്തെ ആവേശത്തിലാക്കിയത്.
ചെന്നൈയിലെ വുഡ്ലാന്റ് സിനിമാ തിയേറ്ററിലായിരുന്നു അൻപരസും കാമാച്ചിയും തിങ്ങി നിറഞ്ഞ ആരാധകരുടെ അകമ്പടിയോടെ വിവാഹിതരായത്. രജനീയോടുള്ള അടങ്ങാത്ത ആരാധനയുടെ പ്രതീകമായാണ് രണ്ടുപേരും പേട്ടയുടെ പ്രദർശന സമയത്ത് , തിയേറ്ററിൽ വിവാഹിതരായത്.
പേട്ട ചിത്രം കാണാനെ്തതിയവർക്ക് നല്ല അസൽ വിവാഹ സദ്യയും ഇവർ ഒരുക്കിയിരുന്നതായാണ് വിവരം. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വിജയ് സേതുപതി, ശശികുമാർ ,സിമ്രാൻ, തൃഷ , ബോബി സിൻഹ എന്നിവരും അണി നിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.