കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്റെ പുതിയ സിനിമ സോഷ്യല്‍മീഡിയ പേജിലൂടെ പ്രഖ്യാപിച്ചു. സംവിധായകന് ദീപു കരുണാകരന്, തിരക്കഥാകൃത്ത് ഉണ്ണി ആര് എന്നിവര്‍ക്കൊപ്പം , റെയില്‍വെ ഗാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഭാഗമാകുന്നു. ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് താരം സിനിമ പ്രഖ്യാപിക്കുകയായിരുന്നു.
പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന നോട്ടില്‍ നിന്നും സിനിമ റെയില്‍വെ ഗാര്‍ഡിന്റെ കഥയാണ് പറയുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ റിമോട്ട് ഏരിയയില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഗാര്‍ഡ്.
പൃഥ്വി മുമ്പ് ദീപു കരുണാകരനൊപ്പം തേജ ഭായി ആന്റ് ഫാമിലി എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഉണ്ണി ആറിനൊപ്പം ആദ്യമായാണെത്തുന്നത്. മുന്നറിയിപ്പ്, ചാര്‍ളി എന്നീ ചിത്രങ്ങളുടെ തിരക്കഥ ഉണ്ണിയുടേതായിരുന്നു.