Categories
Film News

മള്‍ട്ടി ലിംഗ്വല്‍ സിനിമ സമരയില്‍ റഹ്മാന്‍

റഹ്മാന്‍ അടുത്തതായി എത്തുന്ന സിനിമയാണ്‌ സമര. മലയാളി താരങ്ങളായ ടൊവിനോ തോമസ്‌, സണ്ണി വെയ്‌ന്‍ എന്നിവര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തു. റഹ്മാന്‍, ഭരതിനൊപ്പം ചിത്രത്തിലെത്തുന്നു. ഹിന്ദി, തമിഴ്‌, മലയാളം ഭാഷകളിലായാണ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌.

നവാഗതനായ ചാള്‍സ്‌ ജോസഫ്‌ സംവിധാനം ചെയ്യുന്ന സിനിമയാണിത്‌. കഥയും തിരക്കഥയും ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്‌. റഹ്മാന്‍, ഭരത്‌ എന്നിവര്‍ക്കൊപ്പം സഞ്‌ജന ദിപു, ബിനോജ്‌ വില്ല്യ, നീത്‌ ചൗധരി, രാഹുല്‍ മാധവ്‌, ഷബരെ എഷ്‌ വര്‍മ്മ, വിവിയ ശാന്ത്‌ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

Unveiling the first look of #SAMARA!! Best wishes to the entire team!! 😊👍🏼 Starring Rahman, Bharath, Sanjana Dipu, Binoj…

Posted by Tovino Thomas on Tuesday, January 19, 2021

ഗാര്‍ഡഡ്‌ ബൈ പ്രൊവിഡന്‍സ്‌ എന്ന ടാഗ്‌ ലൈനോടെയാണ്‌ സിനിമയെത്തുന്നത്‌. ഇന്‍വസ്‌റ്റിഗേറ്റീവ്‌ ത്രില്ലറായിരിക്കും സിനിമ.

എംകെ സുഭാകരന്‍, അനുജ്‌ വര്‍ഗ്ഗീസ്‌ വില്ല്യാഡത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ പീകോക്ക്‌ ആര്‍ട്ട്‌ ഹൗസ്‌ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സിനു സിദാര്‍ത്ഥ്‌ സിനിമാറ്റോഗ്രഫി, അയൂബ്‌ ഖാന്‍ എഡിറ്റര്‍. ദീപക്‌ വാര്യര്‍ സംഗീതം, വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ ഗാനരചന. എന്നിവരാണ്‌ അണിയറയില്‍. ജനുവരി 5ന്‌ ചിത്രീകരണം ആരംഭിച്ച സിനിമയ്‌്‌ക്ക്‌ 60ദിവസത്തെ ഷെഡ്യൂള്‍ ആണുള്ളത്‌. കാശ്‌മീര്‍, കുളു, അടല്‍ ടണല്‍ എന്നിവയാണ്‌ സമര പ്രധാന ലൊക്കേഷന്‍. തിയേറ്ററുകളില്‍ സിനിമ റിലീസ്‌ ചെയ്യും.

റഹ്മാന്‍ അവസാനമെത്തിയ മലയാളസിനിമ വൈറസ്‌ ആയിരുന്നു. ആഷിഖ്‌ അബു സംവിധാനം ചെയ്‌ത മെഡിക്കല്‍ ത്രില്ലറില്‍ ഡോക്ടറായാണ്‌ അദ്ദേഹമെത്തിയത്‌.