Categories
Film News

ആർആർആറിന് ശേഷം രണ്ടാമത്തെ വലിയ പോസ്റ്റ് റിലീസ് ഒടിടി ഡീൽ രാധേശ്യാമിന്

പ്രഭാസ്- പൂജ ഹെഡ്ജെ സിനിമ രാധേ ശ്യാം അവസാനഘട്ട ചിത്രീകരണത്തിലാണ്. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന യൂറോപ്യൻ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് രാധേശ്യാം. അടുത്തിടെ ഹൈദരാബാദിൽ സിനിമയുടെ അവസാനഘട്ട ചിത്രീകരണം തുടങ്ങി. അതേസമയം ചിത്രത്തിന്റെ ഓടിടി അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സ് ഹിന്ദി വെർഷൻ അവകാശം സ്വന്തമാക്കിയപ്പോള്‌ മറ്റ് ഭാഷകളിലെ അവകാശം സീ 5 സ്വന്തമാക്കിയിരിക്കുന്നു. സീ നെറ്റ്വർക്ക് തന്നെയാണ് സാറ്റലൈറ്റ് റൈറ്റ്എല്ലാ ഭാഷകളിലും സ്വന്തമാക്കിയിരിക്കുകന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമയിലെ രണ്ടാമത്തെ വലിയ പോസ്റ്റ് റിലീസ് ഡീൽ ആണിതെന്നാണ് സൂചനകൾ. ആദ്യം ഈ നേട്ടം സ്വന്തമാക്കിയത് രാജമൗലി സിനിമ ആർആർആർ ആണ്.

ആര്‌‍‍ആർആർ 325കോടിയുടെ ഡീൽ ആണ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അണിയറക്കാർ ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല. സീ5 തെലു​ഗ്, തമിഴ്, മലയാളം ,കന്നഡ വെർഷനുകളും നെറ്റ്ഫ്ലിക്സ് ഹിന്ദി, ഇം​ഗ്ലീഷ്, പോർച്ചു​ഗീസ്, കൊറിയൻ, തുർക്കിഷ്, സ്പാനിഷ് വെർഷനുകളും സ്വന്തമാക്കി. സിനിമയുടെ സാറ്റലൈറ്റ് പാർട്ടണർമാർ തെലു​ഗ്, സ്റ്റാർ മാ, സ്റ്റാർ വിജയ് തമിഴ്, സീ സിനിമ ഹിന്ദി, ഏഷ്യാനെറ്റ് മലയാളം, സ്റ്റാർ സുവർണ കന്നഡ എന്നിവയാണ്.