Categories
Film News

രാധേ ശ്യാം ടീസർ വാലന്‍റൈൻ ദിനത്തിലെത്തും

പ്രഭാസ് – പൂജ ഹെഡ്ജെ സിനിമ രാധേശ്യാം അണിയറക്കാർ സിനിമയുടെ ടീസർ ഫെബ്രുവരി 14ന് വാലന്‍റൈൻ ദിനത്തില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുന്നു. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന സിനിമ യൂറോപ്പ്യൻ പശ്ചാത്തലത്തില്‍ ഒരു പഴയകാല പ്രണയകഥയാണ് പറയുന്നത്. പ്രഭാസ് സാധാരണ അദ്ദേഹത്തിന്‍റെ ആക്ഷൻസിനിമകളാൽ ശ്രദ്ധേയനായ താരമാണ്. മുഴുനീള റൊമാന്‍റിക് സിനിമയിൽ പ്രഭാസ് എങ്ങനെയാവുമെന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

മലയാളി താരം ജയറാം, സച്ചിൻ ഖേദേകർ, ഭാഗ്യശ്രീ, സസ്ഗ ഛേത്രി, പ്രിയദർശി പുള്ളികൊണ്ഡ, മുരിൽ ശർമ്മ, റിധി കപൂർ, സാഷ ഛേത്രി, സത്യൻ, കുനാൽ റോയ് കപൂർ എന്നിവരും സിനിമയിലെത്തുന്നു.

പ്രഭാസിന്‍റെ അടുത്തിടെയുള്ള സിനിമകൾ പോലെ തന്നെ പാൻ-ഇന്ത്യൻ സിനിമയായിരിക്കും രാധേശ്യാമും. തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒരേസമയം റിലീസ് ചെയ്യും. യുവി ക്രിയേഷൻസ്, ടി-സീരീസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.