Categories
Film News

രാധേശ്യാം : പ്രഭാസ് – പൂജ ഹെഡ്ജെ ടീമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പ്രഭാസ് – പൂജ ഹെഡ്ജെ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പിരിയഡ് റൊമാന്റിക് ഡ്രാമ രാധേശ്യാം അണിയറക്കാർ അഷ്ടമി രോഹിണിയോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. പിയാനോ വായിക്കുന്ന നായികയുടെ അടുത്ത് നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ ഷെയർ ചെയ്ത്കൊണ്ട് പൂജ ഹെഡ്ജെ ജന്മാഷ്ടമി ആഘോഷവേളയിൽ വിക്രമാദിത്യയും പ്രേരണയും സ്നേഹത്തിന്റെ പുതിയ പാഠം നിങ്ങൾക്ക് കാണിച്ചുതരുമെന്നാണ് കുറിച്ചിരിക്കുന്നത്.

രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേശ്യാം പൂജ ഹെഡ്ജെ, പ്രഭാസ് ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് ഹീറോയായി തിരിച്ചെത്തുന്നു. അടുത്ത വർ‍ഷം ജനുവരി 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. മുരളി ശർമ്മ, സച്ചിൻ ഖേ​ദേകർ, പ്രിയദർശി, സാഷ ഛേത്രി, കുനാൽ റോയ് കപൂർ, സത്യൻ എന്നിവരും സിനിമയിലഭിനയിക്കുന്നു. യുവി ക്രിയേഷൻസ് നിർമ്മിക്കുന്ന സിനിമ ഹിന്ദി, തമിഴ്, തെലു​ഗ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

രാധേശ്യാം ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്നതാണ്. കോവിഡ് രണ്ടാംതരം​ഗത്തെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു.പുനർജന്മവുമായി ബന്ധപ്പെട്ട കഥയാണിത്. മനോജ് പരമഹംസ സിനിമാറ്റോ​ഗ്രഫിയും രവിന്ദർ ആർട്ട് ഡയറക്ടർ, സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി എഡിറ്റിം​ഗ് കോട്ട​ഗിരി വെങ്കടേശ്വര റാവു. ‍

പ്രഭാസ് അവസാനമെത്തിയത് സാഹോ എന്ന ആക്ഷൻ ത്രില്ലർ സിനിമയിലാണ്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സാലാർ ആണ് അദ്ദേഹത്തിന്റെ അടുത്ത സിനിമ. ശ്രുതി ഹാസനൊപ്പം പ്രഭാസെത്തുന്നു. ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന നാ​ഗ് അശ്വിൻ ചിത്രത്തിലും പ്രഭാസ് എത്തും. കൂടാതെ ആദിപുരുഷ് എന്ന പിരിയഡ് ഡ്രാമയുമുണ്ട്. സെയ്ഫ് അലിഖാൻ, കൃതി സാംസൻ, സണ്ണി സിം​ഗ് എന്നിവരാണ് ചിത്രത്തിലുള്ളത്.


പൂജ ഹെഡ്ജെ അടുത്തതായി എത്തുന്നത് വിജയ് ചിത്രി ബീസ്റ്റിലാണ്.