Categories
Film News trailer

രാധേ ശ്യാം ട്രയിലർ റിലീസ് ചെയ്തു

പ്രഭാസ് – പൂജ ഹെഡ്ജെ ചിത്രം രാധേ ശ്യാം ട്രയിലർ ഓൺലൈനിൽ റിലീസ് ചെയ്തു. കളർഫുൾ വിഷ്വലുകളുള്ള ട്രയിലറാണിത്. രാധാകൃഷ്ണ കുമാർ ഒരുക്കുന്ന പിരിയഡ് പ്രണയകഥയാണ് സിനിമ. യൂറോപ്യൻ പശ്ചാത്തലത്തിലാണ് സിനിമ . മനോജ് പരമഹംസ ഛായാ​ഗ്രഹണമൊരുക്കുന്നു .

പ്രഭാസ് വിക്രമാദിത്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹസ്തരേഖാശാസ്ത്രത്തിലെ ഐൻസ്റ്റീൻ ആയാണ് അറിയപ്പെടുന്നത്. ജനനം മുതൽ ഒരു വ്യക്തിയുടെ ജീവതം പറയാൻ സാധിക്കുന്ന വ്യക്തി.

സത്യരാജ്, സച്ചിൻ ഖേദേകർ, ജ​ഗപതി ബാബു, ഭാ​ഗ്യശ്രീ, സാസ്​ഗ ഛേത്രി, പ്രിയദർശിനി പുള്ളികൊണ്ട, മുരളി ശർമ്മ, റിധി കപൂർ, സാഷ ഛേത്രി, സത്യൻ, കുനാൽ റോയ് കപൂർ എന്നിവരും സഹതാരങ്ങളായെത്തുന്നു.

രാധേ ശ്യാം ജനുവരി 14ന് ലോകമാകെ റിലീസ് ചെയ്യുകയാണ്.