അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമ ട്രാന്‍സ് ഫെബ്രുവരി 14ന് റിലീസ് ചെയ്യുകയാണ്. റിലീസിംഗിന് ഒരു മാസം മാത്രമാണ് ഇനിയുള്ളത്, അണിയറക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രൊമോഷന് പരിപാടികള്‍ തുടങ്ങിയിരിക്കുകയാണ്. രാത് എന്ന് തുടങ്ങുന്ന നസ്രിയ എത്തുന്ന ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ബോളിവുഡ് കമ്പോസര്‍ സ്നേഹ ഖാന്‍വാല്‍കര്‍,നേഹ നായര്‍ ആലപിച്ചിരിക്കുന്നു. ജാകസണ് വിജയന് സംഗീതം ഒരുക്കിയിരിക്കുന്നു. വിനായക് ശശികുമാര്‍ മലയാളം വരികളും കമല്‍ കാര്‍തിക് ഹിന്ദി വരികളും ഒരുക്കിയിരിക്കുന്നു.
ഫഹദ് ഫാസില്‍ നായകനായെത്തുന്ന ട്രാന്‍സില്‍ ഗൗതം വാസുദേവ് മേനോന്, സൗബിന് ഷഹീര്‍, വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ജോജു ജോര്‍ജ്ജ്, അര്ജ്ജുന് അശോകന്, ധര്മ്മജന് ബോള്‍ഗാട്ടി, അരുഷി മുദ്ഗാള്, അശ്വതി മേനോന് എന്നിവരും സഹതാരങ്ങളായെത്തുന്നു.
നവാഗതനായ വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ സിനിമാറ്റോഗ്രാഫര്‍ അമല്‍ നീരദ്, സംഗീതം ജാക്സണ് വിജയന്, സുശിന്‍ ശ്യാം, എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി എന്നിവരാണ് അണിയറയില്‍.