എംഎക്സ് പ്ലെയര്‍ പുതിയ വെബ്സീരീസുമായെത്തുകയാണ്. ക്വീന്‍ എന്നാണ് പേര്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് വെബ്സീരീസ്. കഥ മൂന്ന് കാലഘട്ടങ്ങലിലൂടെയാണ് കടന്നുപോവുന്നത്. കുട്ടിക്കാലവും, അഭിനയകാലവും, രാഷ്ട്രീയനേതാവായി തീരുന്നതുമായ കാലം. അനിഘ സുരേന്ദ്രന് എന്നൈ അറിന്താല്‍ ഫെയിം സ്കൂള്‍ കാലം അവതരിപ്പിക്കുന്നു. അഞ്ജന ജയപ്രകാശ് ആണ് അഭിനയകാലഘട്ടത്തിലെത്തുന്നത്. രമ്യകൃഷ്ണന് രാഷ്ട്രീയനേതാവായെത്തും.
ക്വീന്‍ രണ്ട് സംവിധായകരാണ് ഒരുക്കുന്നത് – ഗൗതം വാസുദേവ് മേനോന്, പ്രശാന്ത് മുരുകേശന്, കിടാരി ഫെയിം എന്നിവര്‍. രമ്യ കൃഷ്ണന് വരുന്ന ഭാഗം ഗൗതം ഒരുക്കിയിരിക്കുന്നു. കുട്ടിക്കാലം അനിഘ സുരേന്ദ്രനെത്തുന്നത് പ്രശാന്ത് ഒരുക്കിയിരിക്കുന്നു. മലയാളി താരം ഇന്ദ്രജിത് സുകുമാരന്‍ ചിത്രത്തില്‍ മുഖ്യമന്ത്രി എംജിആര്‍ ആയെത്തുന്നു.