Categories
Film News

ക്വീന്‍ : ഗൗതം മേനോന്റെ ജയലളിത ബയോപിക് വെബ്‌സീരീസ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ്‌സീരീസ് ക്വീന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. രമ്യകൃഷ്ണന്‍ ആണ് സീരീസില്‍ ജയലളിതയായെത്തുന്നത്. എന്നൈ അറിന്താല്‍, വിശ്വാസം ഫെയിം അനിഘ സുരേന്ദ്രന്‍ ആണ് യൗവനഭാഗങ്ങള്‍ അവതരിപ്പിക്കുന്നത്.

ക്വീന്‍ രണ്ട് സംവിധായകര്‍ ആണ് ഒരുക്കുന്നത്- ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ , കിടാരി ഫെയിം. രമ്യ കൃഷ്ണന്‍ എത്തുന്ന ഭാഗങ്ങള്‍ ഗൗതം മേനോനും കുട്ടിക്കാലവും മറ്റും പറയുന്ന ഭാഗങ്ങള്‍ മുരുഗേശനും സംവിധാനം ചെയ്യുന്നു.

മലയാളി താരം ഇന്ദ്രജിത് ഏംജിആര്‍ ആയി എത്തുന്നു. വംശി കൃഷ്ണ, തനി ഒരുവന്‍, താടയാര താക്ക എന്നിവയില്‍ നെഗറ്റീവ് വേഷം അവതരിപ്പിച്ച താരമാണ് ശോഭന്‍ ബാബുവായെത്തുന്നത്. എംഎക്‌സ് പ്ലെയര്‍ സീരീസ് എഴുതിയിരിക്കുന്നത് രേഷ്മ, ഗൗതം മേനോന്റെ മുന്‍ അസോസിയേറ്റ് ആണ്. ഈ വര്‍ഷം തന്നെ സീരീസ് സ്ട്രീം ചെയ്യും.