വിനയന്‍ ചിത്രം ആകാശഗംഗയിലെ പുതുമഴയായി വന്നു നീ എന്ന ഗാനം മോളിവുഡ് ആരാധകരാരും മറന്നുകാണില്ല. സംവിധായകന്‍ തന്നെ ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കുകയാണിപ്പോള്‍, ആകാശഗംഗ 2. ഈ ഗാനത്തിന്റെ കവര്‍ വെര്‍ഷന്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. റിയാസ്, ആകാശഗംഗയിലെ നായകന്‍, ഭാര്യ ഷബ്‌നം റിയാസ് ആണ് ഗാനം പാടിയിരിക്കുന്നത്. റിയാസ് ആദ്യഭാഗത്ത് ഉണ്ണി എന്ന കഥാപാത്രമായാണെത്തിയത്.
സംവിധായകന്‍ വിനയന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം ഷെയര്‍ ചെയ്തിരിക്കുന്നു.

വിനയന്‍ സിനിമ കുറച്ച മാസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി, ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക കടന്നിരിക്കുകയാണ്. 1999ല്‍ പുറത്തിറങ്ങിയ ആദ്യഭാഗം ഹൊറര്‍ ചിത്രമായിരുന്നു. രണ്ടാംഭാഗവും അതേ വിഭാഗത്തില്‍ പെട്ടതുതന്നെയാണ്.

ആദ്യഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് രണ്ടാംഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ വിനയന്‍ തന്റെ മകന്‍ വിഷ്ണു വിനയനെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. വിഷ്ണു നായകനായി പുതിയ സിനിമയിലെത്തുന്നു. നായികയായെത്തുന്നത് ആരതിയാണ്.
രമ്യകൃഷ്ണന്‍ മുഖ്യകഥാപാത്രമായെത്തുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ഡോ. സൗമിനി ദേവി എന്ന, അമേരിക്കന്‍ ഡോക്ടറേറ്റ് ഹോള്‍ഡറാണ് കഥാപാത്രം. ബ്ലാക് മാജിക് പരിശീലിക്കുന്ന ആളാണ് സൗമിനി ദേവി. അവരുടെ കഥാപാത്രത്തിന് ഒറിജിനല്‍ കഥയുമായി നല്ല ബന്ധമുണ്ട്.

നടന്‍ സിദ്ദീഖ്, ശ്രീനാഥ് ഭാസി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരും ചിത്രത്തിലുണ്ട്. പ്രകാശ് കുട്ടി ക്യാമറ ചെയ്യുന്നു. ബിജിബാലിന്റേതാണ് സംഗീതം.

Published by eparu

Prajitha, freelance writer