Categories
Film News

പുത്തംപുതുകാലൈ ടൈറ്റില്‍ ഗാനം റിലീസ് ചെയ്ത് അണിയറക്കാർ

പുത്തംപുതുകാലൈ ആമസോണിൽ റിലീസ് ചെയ്യാനിരിക്കുന്ന ആന്തോളജി സിനിമയാണ്. സുധ കൊംഗാര, ഗൗതം മേനോന്‍, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ് , സുഹാസിനി മണിരത്നം എന്നിവർ സംവിധാനം ചെയ്യുന്നു. അടുത്തിടെ റിലീസ് ചെയ്ത ട്രയിലറിന് നല്ല സ്വീകരണമാണ് ലഭിച്ചത്. സിനിമ ടൈറ്റിൽ ഗാനം റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. ജിവി പ്രകാശ് ഒരുക്കിയിരിക്കുന്നു. കാബർ വാസുകി ഗാനം രചിച്ചിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ജിവി പ്രകാശും ചിത്രീകരിച്ചിരിക്കുന്നത് രാജീവ് മേനോനുമാണ്.

അഞ്ച് സിനിമകളാണ് പുത്തംപുതുകാലൈ. ശ്രുതി ഹാസൻ, സുഹാസിനി, അനു ഹാസൻ, ജയറാം, ഉർവശി, കാളിദാസ് ജയറാം, ആൻഡ്രിയ, കല്യാണി പ്രിയദർശൻ, ബോബി സിംഹ എന്നിവരാണ് താരങ്ങൾ.

ഒക്ടോബർ 16ന് ആമസോണ്‍ പ്രൈമിലൂടെ സിനിമയുടെ റിലീസ്.