Categories
Film News trailer

പുഷ്പ ട്രയിലർ ട്രന്റിം​ഗായി തുടരുന്നു

അല്ലു അർജ്ജുന്‌ ചിത്രം പുഷ്പ ട്രയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രയിലർ ഇപ്പോഴും ട്രന്റിം​ഗായി തുടരുന്നു. സിനിമ വിവിധ ഭാഷകളിലെത്തുന്നതിനാൽ ട്രയിലറും തെലു​ഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്. ഒറിജിനൽ തെലു​ഗ് വെർഷൻ ഇതിനോടകം തന്നെ 19മില്ല്യൺ വ്യൂ നേടിയിരിക്കുന്നു.

സുകുമാർ സംവിധാനം ചെയ്യുന്ന , പുഷ്പ രണ്ട് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യുന്നു. രക്തചന്ദനകടത്തുകാരുടെ കഥയാണ് പറയുന്നത്. മലയാളിതാരം ഫഹദ് ഫാസിൽ തെലു​ഗിൽ അരങ്ങേറുകയാണ് ചിത്രത്തിലൂടെ. ട്രയിലർ അല്ലു അർജ്ജുൻ കഥാപാത്രം പുഷ്പരാജിനെ ചുറ്റിപറ്റിയാണ്. ഫഹദ് ഫാസിൽ അഴിമതിക്കാരനായ പോലീസുകാരനായെത്തുന്നു.

രശ്മിക മന്ദാന ചിത്രത്തിൽ നായികയായെത്തുന്നു. അനസൂയ ഭരദ്വാജ്, ധനഞ്ജയ് വെണ്ണല കിഷോർ, എന്നിവരും ചിത്രത്തിലുണ്ട്. സാമന്ത ഒരു ​ഗാനരം​ഗത്ത് അതിഥി വേഷത്തിലെത്തുന്നു. ദേവി ശ്രീ പ്രസാദ് സം​ഗീതമൊരുക്കുന്നു.

പുഷ്പ ആദ്യഭാ​ഗം ഡിസംബർ 17ന് റിലീസ് ചെയ്യുന്നു.