Categories
Film News

പുതുമുഖങ്ങളുമായി പുള്ള് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ബിജു മേനോൻ

റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്യുന്ന  ബിജു മേനോൻ  നായകനായി വരുന്ന പുള്ളിന്റെ ടീസർ പുറത്ത് . താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടീസർ പുറത്ത് വിട്ടത് .
ക്രൗഡ് ഫണ്ടിംങ്ലൂടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ്  ക്ലാപ്പെന്ന സംഘടനയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവരെ കണ്ടെത്തി അവസരം നൽകുന്ന സംഘടനയാണ് ഫസ്റ്റ് ക്ലാസ് , സംവിധായകൻ ഷാജു കാര്യാലിന്റെ നേതൃത്വത്തിലാണ് സംഘടനയുടെ പ്രവർത്തനം .  3 വർഷം മുൻപ് കൊച്ചി  കേന്ദ്രീകരിച്ചാണ് സംഘടന തുടങ്ങിയത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന നടത്തിയ പരിശീലന കളരിയിൽ നിന്ന് തിരഞ്ഞെടുത്തവരാണ് ചിത്രത്തിൽ പങ്കെടുക്കുക . പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് ചിത്രത്തിന്റെ ലൊക്കേഷൻ . കണ്ണൂരിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് പുള്ള് ഒരുങ്ങുന്നത് .
ഷബിതയാണ് പുള്ളിന് കഥ ഒരുക്കിയിരിക്കുന്നത്, ഷബിതക്കൊപ്പം വിധു ശങ്കർ , വിജീഷ് ഉണ്ണി , ശാന്ത കുമാർ എന്നിവർ തിരക്കഥയൊരുക്കിയിരിക്കുന്നത്.