Categories
Film News

പൃഥിരാജ് ചിത്രം 9 ന്റെ പ്രൊമോ വീഡിയോ സോങ് കാണാം; ഫെബ്രുവരി 7 ന് ചിത്രം പ്രദർശനത്തിനെത്തും

മലയാളത്തിന്റെ പ്രിയ നടൻ പൃഥിരാജിന്റെ 2019 ലെ ആദ്യ ചിത്രമെന്ന വിശേഷണവുമായെത്തുന്ന ചിത്രം 9 പ്രദർശനത്തിനെത്താൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇപ്പോൾ അണിയറക്കാർ പുറത്ത്  വിട്ടിരിയ്ക്കുന്നത്  പ്രൊമോ വീഡിയോയാണ് .
ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംങ് തുടങ്ങി  കഴിയ്ഞ്ഞു . ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തിൽ പൃഥിരാജ് സയൻസ് ഫിക്ഷൻ ചിത്രം 9 ഫെബ്രുവരി 7 നാണ് തിയേറ്ററിലെത്തുന്നത്.

കാവൽ മാലാഖയും സംരംക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജിന്റെ കഥാപാത്രമെത്തുന്നത് .ഐഎസ്ആർഒ ശാസ്ത്രഞ്ജനായാണ് പൃഥിചിത്രത്തിലെത്തുന്നത്. അച്ഛന്റെയും മകന്റയും വൈകാരിക ബന്ധത്തിലൂന്നിയകഥയാണ് ചിത്രം പറയുന്നതെന്ന് പൃഥി നേരത്തെ വ്യക്തമാക്കിയിരുന്നു.
പൃഥിയുടെ ഉടമസ്ഥതയിലുള്ള പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭം കൂടിയാണ് 9  . മലയാളത്തിൽ ഏറെയധികം പേർ കാഴ്ച്ചക്കാരായി ലഭിയ്ച്ച ട്രെയിലറും 9 ന്റെപേരിൽ കുറിയ്ക്കപ്പെട്ടിരുന്നു.
ഗോദയിലൂടെ മലയാളത്തിലെത്തിയ നടി വാമിഖയാണ് നായികയായെത്തുന്നത്. കൂടാതെ മംമ്ത മോഹൻ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. പ്രകാശ് രാജ് , ടോണി ലൂക്ക് , ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.