Categories
Film News

പ്രിയദർശൻ ബിജുമേനോൻ ചിത്രത്തിന് തുടക്കമായി

പത്ത് ഭാ​ഗങ്ങളിലുള്ള ഒരു സീരീസ് നെറ്റ്ഫ്ലിക്സ് പ്ലാൻ ചെയ്യുന്നു. എംടിവാസുദേവൻനായരുടെ കഥകൾ അടിസ്ഥാനമാക്കിയാണ് സീരീസുകൾ . ഇവയിൽ ഒരെണ്ണം സംവിധായകൻ പ്രിയദർശൻ ഒരുക്കുന്നു. ഇതിൽ ബിജുമേനോൻ നായകനാകുന്നു. പട്ടാമ്പിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ശിലാലിഖിതം എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. എംടിയുടെ തിരക്കഥയിൽ ഇതാദ്യമായാണ് പ്രിയ​ദർശൻ സിനിമ ഒരുക്കുന്നത്. ബിജു മേനോനും പ്രിയദർശനും ഒരുമിക്കുന്നതും ആദ്യമായാണ്. ശാന്തി കൃഷ്ണ, ടിജി രവി, ശിവദ, ജോയ് മാത്യു എന്നിവരാണ് മറ്റുതാരങ്ങൾ.

ആന്തോളജി സീരീസിലെ മറ്റു സിനിമകളൊരുക്കുന്നത് ശ്യാമ പ്രസാദ്, ജയരാജ്, സന്തോഷ് ശിവൻ തുടങ്ങിയവരാണ്. ശ്യാമപ്രസാദ് ചിത്രത്തിൽ പാർവതി നായികയാകുന്നു. ജയരാജ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ. സന്തോഷ് ശിവൻ ഒരുക്കുന്ന സിനിമയിൽ പ്രധാന കഥാപാത്രമാകുന്നത് സിദ്ദീഖ് ആണെന്നാണ് അറിയുന്നത്.

എംടിയുടെ മകൾ അശ്വതി വി നായർ , സുധീർ അമ്പലപ്പാട് എന്നിവർ ചേർന്ന് ന്യൂസ് വാല്യു പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കാത്തിരിക്കുന്നു.