Categories
Film News

നെറ്റ് ഫ്ളിക്സ് ആന്തോളജി : പ്രിയദർശൻ – മോഹൻലാൽ ചിത്രം ഓളവും തീരവും

നെറ്റ്ഫ്ലിക്സ് 10 ഭാ​ഗങ്ങളുള്ള ഒരു സീരീസ് പ്ലാൻ ചെയ്യുന്നതായി നേരത്തെ അറിയിച്ചിരുന്നു. പ്രശസ്ത കഥാകൃത്ത് എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയാണ് എല്ലാ ഭാ​ഗങ്ങളും. സംവിധായകരായ, പ്രിയദർശൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ് എന്നിവരാണ് സിനിമകളൊരുക്കുന്നത്.

പ്രിയദർശൻ ആന്തോളജിയിൽ രണ്ട് ഭാ​ഗങ്ങൾ സംവിധാനം ചെയ്യുന്നു. ആദ്യഭാ​ഗത്തിന്റെ ചിത്രീകരണം ഇതിനോടകം പട്ടാമ്പിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ഭാ​ഗത്തിൽ ബിജു മേനോൻ പ്രധാനകഥാപാത്രമായെത്തുന്നു. രണ്ടാം ഭാ​ഗം 1970കളിൽ പുറത്തിറങ്ങിയ ഓളവും തീരവും ആസ്പദമാക്കിയുള്ളതാണ്. പിഎൻ മേനോൻ ഒരുക്കിയ സിനിമയുടെ തിരക്കഥ എംടിയുടെ അതേപേരിൽ ഇറങ്ങിയ കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു. എംടി തന്നെയാണ് തിരക്കഥ ഒരുക്കിയിരുന്നത്. 1957ലിറങ്ങിയ കഥാസമാഹാരത്തിലെ കഥയാണിത്.

പ്രിയദർശൻ അ​ദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ കഥ പറയുകയാണ്. മോഹൻലാൽ നായകകഥാപാത്രം ബാപ്പുട്ടി ആയെത്തുന്നു. നേരത്തെയിറങ്ങിയ സിനിമയിൽ മധു നായകവേഷം ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ന്യൂസ് വാല്യു പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയാണിത്. എംടിയുടെ മകൾ അശ്വതി വി, സുധീർ അമ്പലപ്പാട് എന്നിവരുടേതാണ് ബാനർ.