പ്രിയാ വാര്യറും റോഷനും , അഭിനയിച്ച ചിത്രം പുറത്തിറങ്ങും മുൻപേ താരമായവർ. കേരളക്കര മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും ആരാധകരുള്ള മിന്നും താരങ്ങളാണിന്നവർ .
ഒരു അഡാർ ലവെന്ന ചിത്രം പുറത്തിറങ്ങും മുൻപ് താരങ്ങളായവരുടെ പുത്തൻ ഫോട്ടോ ഷൂട്ടും തരംഗമാകുകയാണ്. ഒരു കണ്ണിറുക്കലിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ ഇരുവരും ഫോട്ടോ ഷൂട്ടിലൂടെ വീണ്ടും ആരാധകരുടെ മനം കവർന്നു കഴിഞ്ഞു.
ക്രിസ്തുമസിനോട് അനുബന്ധിച്ച് കാറിന്റെ ഡിക്കിയിലിരിക്കുന്ന പ്രിയ.യുടെ ചിത്രങ്ങൾ വൈറലായിരുന്നു, ഇപ്പോൾ അതിന്റെ ബാക്കി ചിത്രങ്ങളും പുറത്ത് വന്ന് കഴിഞ്ഞു .
ഞാനാണ് നിന്റെ ചന്ദ്രൻ, നീയാണ് എന്റെ  നക്ഷത്രമെന്ന ആശയമാണ് ഫോട്ടോ ഷൂട്ടിന് ഉപയോഗിച്ചത്, അഡാർ  ലവ്വിലെ നായകനായ റോഷനും സുന്ദരിക്കൊപ്പമുണ്ട്.ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിൽ ഒന്നാം സ്ഥാനത്തുള്ള പ്രിയാ വാര്യരടങ്ങുന്ന ഈ ചിത്രത്തിനും ലൈക്കുകളും കമന്റുകളുടെയും ബഹളമാണ്.
താരങ്ങളുടെതായി പുറത്ത് വന്ന മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾക്കോ, പരസ്യങ്ങൾക്കോ വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഡിക്കിയിലിരിക്കുന്ന ചിത്രത്തിനും ആരാധകരേറെയാണ്.

Published by eparu

Prajitha, freelance writer