മനോഹരമായി കണ്ണിറുക്കി ലോകത്തെ തന്നിേക്കാകർഷിച്ച മലയാളി പെൺകൊടി പ്രിയാ വാര്യർ ബോളിവുഡിലേക്ക്. തന്നെ താരമാക്കി മാറ്റിയ ഒരു അഡാർ ലൗ റിലീസാകുന്നതിന് മുൻപാണ് പ്രിയയെ തേടി ബി​​​ഗ് ബജറ്റ് ചിത്രം എത്തുന്നത്.

കണ്ണടച്ച് തുറക്കും മുൻപ് ഇന്റർനെറ്റിലെ തരം​ഗമാകുകയായിരുന്നു പ്രിയാ വാര്യർ. ആകർഷകമായ പുഞ്ചിരിയിലും സൈറ്റടിയിലും വീണ് പോയത് ആരാധക ലക്ഷങ്ങളാണ്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പലരെയും നൊടിയിടയിൽ കടത്തിവെട്ടി മുന്നിൽ കയറാൻ വഴിയൊരുക്കിയതും ആ കണ്ണിറുക്കലാണ്.

ശ്രീദേവി ബം​ഗ്ലാവെന്നാണ് ചിത്രത്തിന്റെ പേരെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശാന്ത് മാമ്പുള്ളിയെന്ന പേര് മലയാളികൾ മറക്കാൻ ഇടയില്ല, വെറും 19 മണിക്കൂറുകൾ കൊണ്ട് ഭ​ഗവാനെന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് പ്രശാന്ത്.

ലോകമെങ്ങും പ്രിയാ വാര്യർക്ക് ആരാധകരെ നേടിക്കൊടുത്ത ഒരു അഡാർ ലൗവിലെ ക്യാമറ കൈകാര്യം ചെയ്ത ശ്രീനു സിദ്ധാർഥാണ് ശ്രീദേവി ബെം​ഗ്ലാവിനു ക്യാമറ ചലിപ്പിക്കുക, 70 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

Published by eparu

Prajitha, freelance writer