മലയാളം നടി പ്രിയ പ്രകാശ് വാര്യര്‍ ഒരു രാത്രി കൊണ്ട് കണ്ണിറുക്കലിലൂടെ താരമായി മാറിയതാണ് കഴിഞ്ഞ വര്‍ഷം. ഒരു അഡാര്‍ ലവ് എന്ന താരത്തിന്റെ ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ സീനായിരുന്നു അത്. 2018ലെ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റി പേരായിരുന്നു പ്രിയയുടേത്.
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചിത്രത്തിലെ താരത്തിന്റെ മറ്റൊരു സീന്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റൊരു സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍ ഇപ്പോള്‍. ഇതില്‍ പ്രിയ തന്റെ സഹതാരം റോഷന് അബ്ദുള്‍ റൗഫിനൊപ്പമുള്ള ലിപ് ലോക്ക് സീനാണ്.ഇരുവരും സ്കൂള്‍ യൂണിഫോമിലാണ് സീനിലുള്ളത്.
ഫെബ്രുവരി 6ന് റിലീസ് ചെയ്ത സീനിന് ലൈക്കുകള്‍ക്കൊപ്പം ഡിസ്ലൈക്കുകളുമുണ്ട്. ഒരു അഡാര്‍ ലവ് അഥവാ ലവേഴ്സ് ഡേ ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയില്‍ റിലീസ് ചെയ്യുകയാണ്. സിനിമയിലെ മാണിക്യ മലരായി പൂവി എന്നു തുടങ്ങുന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും റോഷന്റെ ഫ്ലൈയിംഗ് കിസ്സുമെല്ലാം ഇതിനോടകം തന്നെ സിനിമയ്ക്ക് വന്‍ ഹൈപ്പാണുണ്ടാക്കിയിരിക്കുന്നത്.
പാട്ടിന്റെ വിജയത്തിനും പ്രിയയുടേയും റോഷന്റേയും പോപുലാരിറ്റിയ്്ക്കും ശേഷം സംവിധായകന് ഒമര്‍ ചിത്രത്തിലെ ഇരുവരുടേയും സീനുകള്‍ കൂട്ടിയിരുന്നു. സിയാദ് ഷാജഹാന്, നൂറിന് ഷരീഫ്, അരുണ്‍, മാ്ത്യു ജോസഫ്, സിദ്ദീഖ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
പ്രിയ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറാനൊരുങ്ങുകയാണ്. അന്തരിച്ച താരം ശ്രീദേവിയുടെ മരണവുമായി സാമ്യങ്ങളുള്ളത് സിനിമയെ വിവാദത്തിലാക്കിയിരുന്നു.