Categories
Film News

പൃഥ്വിരാജ് സെയ്ദ് മസൂദായി ലൂസിഫറില്‍; താരത്തിന്റെ പോസ്റ്റര്‍ കാണാം

കഴിഞ്ഞ ദിവസം ലൂസിഫര്‍ അണിയറക്കാര്‍ സസ്‌പെന്‍സ് പുറത്തുവിട്ടു. പലരും വിചാരിച്ചിരുന്നതുപോലെ അത് പൃഥ്വിരാജിന്റെ പോസ്റ്റര്‍ ആയിരുന്നു. സിനിമ സംവിധാനം ചെയ്യുന്നതും പൃഥ്വി തന്നെയാണ്. സെയ്ദ് മസൂദ് എന്നാണ് കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ പോസ്റ്റര്‍ ലുക്ക് തോന്നിപ്പിക്കുന്നത് കമാന്‍ഡോ വേഷമാണ് താരം സിനിമയില്‍ ചെയ്യുന്നതെന്നാണ്.

മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ഭാഗമാകുന്ന വന്‍താരനിരയുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ദ്രജിത്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, നൈല ഉഷ, ബാല, സായ് കുമാര്‍ എന്നിവരാണ് ചിലര്‍. അതിഥി താരമായാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. എന്നാല്‍ പ്രാധാന്യമുള്ള വേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലറാണ്. സിനിമയുടെ ട്രയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം ബുക്കിംഗ് നേരത്തേ ആരംഭിച്ചു. മിക്ക സ്‌ക്രീനുകളും ആദ്യദിനം മിക്കവാറും ഫില്‍ ആയിരിക്കുകയാണ്. ഇനി രണ്ടു നാള്‍ മാത്രമാണ് സിനിമ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്താന്‍.