Categories
Film News

പൃഥ്വിയുടെ അടുത്ത ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചു

പൃഥ്വിരാജ് ജീന്‍ പോള്‍ ലാലിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുമായി എത്തുന്നു. പൂജ ചടങ്ങുകളോടെ പ്രൊജക്ടിന് തുടക്കമായി. സച്ചിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം ബാനറില്‍ പൃഥ്വിരാജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ജീന്‍ പോള്‍ ലാല്‍ മുമ്പ് ഹണി ബീ എന്ന ചിത്രവും, അതിന്റെ സ്വീക്കലും, ഹായ് അയാം ടോണി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ണ്ണമായും കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

സിനിമയില്‍ പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ ആയാണ് എത്തുന്നത്. ലക്ഷ്വറി കാറുകളോട് ക്രേസുള്ള ആളാണ് നായകന്‍. സുരാജ് വെഞ്ഞറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായെത്തുന്നു.
സിഐഎ ഫെയിം റാണദിവ് സിനിമാറ്റോഗ്രാഫിയും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു.