Categories
Film News

പൃഥ്വിരാജിന്റെ അടുത്ത ചിത്രം, കോട്ടയം നസീര്‍ സംവിധാനം ചെയ്യുന്നത് മാസ് എന്റര്‍ടെയ്‌നര്‍

ആയിരിക്കും

കോട്ടയം നസീര്‍ സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ ഒരു സ്‌ക്രിപ്്റ്റ് പൃഥ്വിരാജിനെ പറഞ്ഞു കേള്‍പ്പിച്ചുവെന്നും അദ്ദേഹം ചെയ്യാമെന്നേറ്റതായുമൊക്കെയാണ് വാര്‍ത്തകള്‍. നസീര്‍, പൃഥ്വിയക്കൊപ്പം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ചിത്രീകരണം എന്ന് തുടങ്ങാനാവുമെന്ന് ഇതുവരെയും ഉറപ്പിച്ചിട്ടില്ല. പൃഥ്വിരാജിന്റെ നീണ്ട പ്രൊജക്ട് ലിസ്‌ററ് തന്നെയാണ് കാരണം.

ബ്രദേഴ്‌സ് ഡേ ഗെറ്റ് ടുഗദര്‍ ഇവന്റിലാണ് കോട്ടയം നസീര്‍ പൃഥ്വിയെ തിരക്കഥ കേള്‍പ്പിച്ചത്. നസീര്‍ മുമ്പ് കുട്ടിച്ചന്‍ എന്ന ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്.

പൃഥ്വി ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ്, എന്ന ജീന്‍ പോള്‍ ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. പൂര്‍ത്തിയായ ശേഷം സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയിലേക്ക് കടക്കും. രതീഷ് അമ്പാട്ട്, ഇര്‍ഷാദ് പരാരി എന്നിവര്‍ക്കൊപ്പമുള്ള സിനിമകളും വരാനിരിക്കുന്നു. ബ്ലെസിയുടെ ആടുജീവിതം വലിയ ഒരു ഭാഗം ചിത്രീകരണം ബാക്കിയുണ്ട്. അടുത്ത വര്‍ഷം പൃഥ്വിരാജിന്റെ സംവിധാനം എമ്പുരാന്‍ തുടങ്ങാനിരിക്കുകയാണ്.