Categories
Film News

പൃഥ്വിരാജിന്‍റെ കുരുതി തുടക്കമായി

പൃഥ്വിരാജിന്‍റെ പുതിയ സിനിമ കുരുതി ബുധനാഴ്ച പൂജ ചടങ്ങുകളോടെ തുടക്കമായി. താരത്തിന്‍റെ അമ്മയും നടിയുമായി മല്ലിക സുകുമാരൻ വിളക്കുകൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ഏതാണ്ട് മുഴുവൻ താരങ്ങളും പങ്കാളികളും ചടങ്ങിന് സന്നിഹിതരായിരുന്നു. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നതും പുതുമുഖമാണ്, അനീഷ് പള്ള്യാൽ.

#Kuruthi Pooja Pics! Started rolling! Kuruthi Movie

Posted by Prithviraj Sukumaran on Thursday, December 10, 2020

സിനിമയുടെ ടാഗ് ലൈൻ നൽകുന്ന സൂചനകളനുസരിച്ച് ‘കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ’ ചിത്രം ഒരു ആക്ഷൻ ത്രില്ലര്‍ ആയിരിക്കും. മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ ആര്‍ ആചാരി, നവാസ് വള്ളിക്കുന്ന്, തണ്ണീര്‍മത്തൻ ദിനങ്ങൾ ഫെയിം നെൽസൺ, തട്ടീംമുട്ടീം ഫെയിം സാഗർ സൂര്യ എന്നിവരും ചിത്രത്തിലുണ്ട്.

അണിയറയിൽ അഭിനന്ദൻ രാമാനുജം – ക്യാമറ, സംഗീതം – ജേക്ക്സ് ബിജോയ്, അഖിലേഷ് മോഹൻ – എഡിറ്റർ. സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. 9, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് ശേഷം ബാനറിന്‍റെ മൂന്നാമത് ചിത്രമാണിത്.