Categories
Film News

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണം ആരംഭിച്ചു

ബ്രദേഴ്‌സ് ഡേ ചിത്രീകരണം പൂര്‍ത്തിയാക്കി, പൃഥ്വി ഡ്രൈവിംഗ് ലൈസന്‍സില്‍ ചേര്‍ന്നു. ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സച്ചിയുടേതാണ്. പൃഥ്വിരാജിന്റെ സ്വന്തം ബാനറായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യം ഈ ബാനറില്‍ നിര്‍മ്മിച്ചത് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9 ആയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത്.

ജീന്‍ പോള്‍ ലാല്‍ മുമ്പ് ഹണി ബീ എന്ന ചിത്രവും, അതിന്റെ സ്വീക്കലും, ഹായ് അയാം ടോണി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ണ്ണമായും കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും.

സിനിമയില്‍ പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ ആയാണ് എത്തുന്നത്. ലക്ഷ്വറി കാറുകളോട് ക്രേസുള്ള ആളാണ് നായകന്‍. സുരാജ് വെഞ്ഞറമൂട് വെഹിക്കിള്‍ ഇന്‍സ്പെക്ടറായെത്തുന്നു.

അലക്‌സ് ജെ പുളിക്കല്‍ സിനിമാറ്റോഗ്രാഫറും, കമ്പോസര്‍ ഡുവോ യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ സംഗീതവും, എഡിറ്റര്‍ രതീഷ് രാജ് എന്നിവര്‍ ആണ് അണിയറയിലുള്ളത്.