Categories
Film News

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ത്തിയായി, റിലീസിനൊരുങ്ങുന്നു

പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണം പൂര്‍ത്തിയാക്കി. സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്. അണിയറക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീര്‍ക്കുന്നതിന്റെ തിരക്കിലാണ്. ക്രിസ്തുമസ് സീസണില്‍ ചിത്രം തിയേറ്ററുകളിലെക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

സച്ചിയുടെ ഡ്രൈവിംഗ് ലൈസന്‍സ് കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. പൃഥ്വിരാജ് സിനിമ സൂപ്പര്‍സ്റ്റാറായാണ് ചിത്രത്തിലെത്തുന്നത്. ലക്ഷ്വറി കാറുകളോട് ഇഷ്ടമുള്ള ആളാണ് താരം. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായെത്തുന്നു. ദീപ്തി സതി,മിയ ജോര്‍ജ്ജ് എന്നിവരാണ് നായികമാര്‍. ദീപ്തി പൃഥ്വിയുടെ ഭാര്യവേഷത്തിലെത്തുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് പൃഥ്വിരാജ് ബാനറിന്റെ രണ്ടാമത്തെ സിനിമയാണ്.സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9 ആയിരുന്നു ആദ്യ സിനിമ. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസ് നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. അലക്‌സ് ജെ പുളിക്കല്‍ ക്യാമറ, സംഗീതം യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ ടീം, എഡിറ്റര്‍ രതീഷ് രാജ് എന്നിവരാണ് അണിയറയിലുള്ളത്.