Categories
Film News trailer

പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ട്രയിലര്‍

പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ക്രിസ്തുമസിന് റിലീസ് ചെയ്യുന്നു. ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിയാണ്. പൃഥ്വിരാജിന്റെ സ്വന്തം ബാനര്‍ നിര്‍മ്മിച്ചിരിക്കുന്നു.

ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ ആയെത്തുന്നു. സുരാജ് വെഞ്ഞാറമൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും, സൂപ്പര്‍സ്്റ്റാറിന്റെ വലിയ ഫാനാണിദ്ദേഹം. താരവും ഫാനിന്റേയും ഇടയിലുള്ള സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ദീപ്തി സതി, മിയ ജോര്‍ജ്ജ് എന്നിവരാണ് നായിക കഥാപാത്രങ്ങള്‍. പൃഥ്വിരാജ് വളരെ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ് വേള്‍ഡ് വൈഡ് റിലീസാണ്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് ഫാര്‍സ് ഫിലിംസ് 2.55കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് ചിത്രങ്ങള്‍ക്ക ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണിത്.