Categories
Film News

മധുരരാജയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്നെ ക്ഷണിച്ചില്ല ; മനസിലുള്ളത് തുറന്ന് പറഞ്ഞ് നടൻ പൃഥിരാജ്; വീഡിയോ കാണാം

2010ൽ വൈശാഖ് സംവിധാനം  ചെയ്ത പോക്കിരിരാജയിൽ മമ്മൂട്ടിയും പൃഥിരാജുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തിരുന്നു .
പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന ചിത്രമാണ് മധുര രാജ , പോക്കിരി രാജയിൽ ഏറെ ആസ്വദിച്ചാണ് അഭിനയിച്ചതെന്നും എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്ക് തനിക്ക് ക്ഷണം ഉണ്ടായില്ലെന്നും വ്യക്തമാക്കുകയാണ് പ്രശസ്ത നടൻ പൃഥിരാജ് .
പുലിമുരുകന് ശേഷം വൈശാഖ് ചെയ്യുന്ന പടമെന്ന വിശേഷണവും പേറിയാണ് മധുര രാജയുടെ വരവ്, ഉദയ് കൃഷ്ണയണ് ചിത്രത്തിന്റെ തിരക്കഥാ കൃത്ത് .
8 വർഷങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ടതിനേക്കാൾ സുന്ദരനാണ് ഇക്ക മധുരരാജയിലെന്ന് ആരാധകർ ഒന്നടങ്കം വ്യക്തമാക്കിയിരുന്നു .
മമ്മൂട്ടിയും പീറ്റർഹെയ്നും ആദ്യമായൊന്നിക്കുന്ന ചിത്രവുമാണ് വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന  മധുരരാജ . പുറത്തിറങ്ങിയ പോസ്റ്ററിന് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകുന്നത്.