Categories
Film News

പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ആമസോൺ പ്രൈമിൽ; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ജൂൺ രണ്ടാം പകുതിയിലെ പ്രോ​ഗ്രാം ലിസ്റ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ പ്രൈം. സിനിമകളുടേയും വെബ്സീരീസുകളുടേയും ലിസ്റ്റ്. അക്കൂട്ടത്തിൽ പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമായെത്തുന്ന കോൾഡ് കേസുമുണ്ട്. കോൾ്ഡ കേസ് ജൂൺ 30 മുതൽ ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്ത് തുടങ്ങും. അനൗൺസ്മെന്റ് വീഡിയോയിലെ ടീസർ നൽകുന്ന സൂചനകൾ സിനിമ ഒരു പോലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ ആണെന്നാണ്. സിനിമാറ്റോ​ഗ്രാഫർ തനു ബാലക് ഒരുക്കുന്ന സിനിമയാണിത്.

കോൾഡ് കേസിൽ പ‍ൃഥ്വിരാജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സത്യജിത് എന്ന കഥാപാത്രമായെത്തുന്നു. ശ്രീനാഥ് വി നാഥ് തിരക്കഥ ഒരുക്കിയിരിക്കുന്നു. തിരുവനന്തപുരം – കന്യാകുമാരി റീജിയണിലായാണ് കഥ നടക്കുന്നത്. അരുവി ഫെയിം അതിഥി ബാലൻ നായികയായെത്തുന്നു. ജോമോൻ ടി ജോൺ , ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവരാണ് ഛായാ​ഗ്രഹണം.

കോൾഡ് കേസിന് പുറമെ വിദ്യ ബാലൻ ചിത്രം ഷെർനി (ജൂൺ 18), തെലു​ഗ് സിനിമ മൊസ​ഗല്ലു (ജൂൺ 18), വെബ്സീരീസ് ​ഗോതം (ജൂൺ 22) സയൻസ് ഫിക്ഷൻ സിനിമ ദി ടുമാറോ വാർ (ജൂലൈ 2) എന്നിവയാണ് ആമസോൺ പ്രൈമിലൂടെയെത്തുന്നത്.