Categories
Film News

പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് സ്ട്രീമിം​ഗ് റൈറ്റ്സ് സ്വന്തമാക്കി ആമസോൺ വീഡിയോ പ്രൈം

പൃഥ്വിരാജ് പ്രധാനകഥാപാത്രമാകുന്ന പോലീസ് സിനിമയാണ് കോൾഡ് കേസ്. സിനിമാറ്റോ​ഗ്രാഫർ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കോൾഡ് കേസ്. കഴിഞ്ഞ ഡിസംബറിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും അണിയറക്കാർ സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടത്തിയിരുന്നില്ല. പുതിയതായി വരുന്ന റിപ്പോർട്ടുകളനുസരിച്ച് സിനിമ റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോ സിനിമയുടെ സ്ട്രീമിം​ഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. തിയേറ്റർ റിലീസിന് ശേഷം മാത്രമായിരിക്കും സിനിമ ഒടിടി പ്ലാറ്റ് ഫോമിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസിനെ സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്.

അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സത്യജിത് ആയി ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നു. ശ്രീനാഥ് വി നാഥ് തിരക്കഥ ഒരുക്കുന്ന സിനിമ ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ആണ്. തിരുവനന്തപുരം, കന്യാകുമാരി റീജിയണിലായാണ് കഥ നടക്കുന്നത്. തമിഴ് താരം അതിഥി ബാലന്‌‍‍ – അരുവി ഫെയിം സിനിമയിൽ നായികയായെത്തുന്നു. ജോമോൻ ടി ജോൺ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവരാണ് സിനിമാറ്റോ​ഗ്രഫി.

ആന്റോ ജോസഫ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.