Categories
Film News teaser

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ടീസര്‍

പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രദേഴ്‌സ് ഡേ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കലാഭവന്‍ ഷാജോണ്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വി നായകനാകുന്ന ചിത്രത്തില്‍, നാല് നായികമാരാണുള്ളത്. മഡോണ സെബാസ്റ്റിയന്‍, മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍.

ബ്രദേഴ്‌സ് ഡേ തമാശയ്ക്ക പ്രാധാന്യം നല്‍കിയുള്ള ഒരു കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. തമിഴ് താരം പ്രസന്ന ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. വില്ലന്‍ വേഷത്തിലാണ് താരമെത്തുക. എന്നാല്‍ അണിയറക്കാര്‍ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, കോട്ടയം നസീര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

ബ്രദേഴ്‌സ് ഡേ ക്യാമറ ചെയ്തിരിക്കുന്നത് ജിത്തു ദാമോദര്‍ ആണ്. പാട്ടുകള്‍ നാദിര്‍ഷ ഒരുക്കിയിരിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഒപ്പം ഫെയിം 4മ്യൂസിക്‌സ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രയിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.സെപ്തംബറില്‍ ഓണം റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തും.