Categories
Film News

പൃഥ്വിരാജിന്റെ അയ്യപ്പന്‍ 2020 പകുതിയോടെ ചിത്രീകരണം തുടങ്ങും

പൃഥ്വിരാജിന്റെ അയ്യപ്പന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതാണ്. അയ്യപ്പന്‍ എഴുതി സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണന്‍ ആണ്. ആഗസ്റ്റ് സിനിമ ആണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ സിനിമയുടെ തിരക്കഥാരചന മൂന്നു വര്‍ഷത്തോളമായി ആരംഭിച്ചിട്ടെന്ന് അറിയിച്ചിരുന്നു. സിനിമ രാജകുമാരന്‍ അയ്യപ്പന്റെ ജീവിതവുമായി അടുപ്പമുള്ളതായിരിക്കും. മുമ്പ്, നിര്‍മ്മാതാവ് ഷാജി നടേശന്‍ പറഞ്ഞത്, അയ്യപ്പന്റെ ജീവിതകഥയാണ് പറയുന്നത്. ശബരിമലയില്‍ ആരാധിക്കുന്ന മൂര്‍ത്തി ശാസ്താവാണ്. എന്നാല്‍ സിനിമ അയ്യപ്പന്‍ എന്ന മനുഷ്യനെകുറിച്ചായിരിക്കും.അയ്യപ്പന്‍ ഒരു രാജകുമാരനും, പടയാളിയും വിപ്ലവകാരിയുമൊക്കെയായിരുന്നു. പന്തളം കൊട്ടാരത്തില്‍ നിന്നും ആണ് ആ കഥകളൊക്കെ സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ രീതിയിലായിരിക്കും സിനിമ അവതരിപ്പിക്കുക.

ബിഗ് സ്‌കെയില്‍ ഇതിഹാസസിനിമയായതിനാല്‍ തന്നെ മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമയുടെ ഇംഗ്ലീഷ് വെര്‍ഷനും പരിഗണനയിലുണ്ട്. കഥ വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ തന്നെ സിനിമയില്‍ പൃഥ്വി വിവിധ ഗെറ്റപ്പിലെത്തുന്നു. മറ്റു ഭാഷകളില്‍ നിന്നുമുള്ള ലീഡ് താരങ്ങളും സിനിമയുടെ ഭാഗമാകുന്നു.