Categories
Film News

പൃഥ്വിരാജിന്റെ ആടുജീവിതം പുതിയ ഷെഡ്യൂള്‍ മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ

ആടുജീവിതം ചിത്രീകരണം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി. എന്നാലും 25% മാത്രമാണ് ചിത്രീകരിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ആണ് സിനിമ ഒരുക്കുന്നത്. പൃഥ്വി മൂന്നുമാസത്തെ ഇടവേള എടുത്തിരിക്കുകയാണിപ്പോള്‍. ശരീരഭാരം കുറച്ച് സിനിമയ്ക്കായി ഒരുങ്ങുന്നതിനായി.
മാര്‍ച്ച് തുടക്കത്തില്‍ പൃഥ്വിരാജ് ആടുജീവിതം ഷൂട്ടിംഗ് തുടരാനിരിക്കുകയാണെന്നാണ് അറിയുന്നത്. ആറ് മാസം നീണ്ടുനില്‍ക്കുന്നതാണ് ചിത്രീകരണം. ജോര്‍ദ്ദാന്‍, ഈജിപ്ത്, എന്നിവിടങ്ങളിലും ഇന്ത്യയില്‍ കുറച്ചുഭാഗവും ആണ് അടുത്ത ഷെഡ്യൂള്‍. ആടുജീവിതം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പൃഥ്വിരാജ് കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു സിനിമകള്‍ തുടങ്ങുക.

ബെന്യാമന്റെ അവാര്‍ഡ് നേടിയ ഇതേ പേരിലുള്ള നോവല്‍ ആണ് സിനിമയ്ക്കാധാരം. നജീബ് മുഹമ്മദ് എന്ന ഒരു പ്രവാസിയുടെ കഥയാണ് നോവല്‍. സൗദി അറേബ്യയിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോവുന്ന നായകനാണിദ്ദേഹം. പൃഥ്വിരാജ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നതിനാല്‍ തന്നെ ചിത്രം വിവിധ ഷെഡ്യൂളുകളിലായാണ് ചിത്രീകരിക്കുന്നത്. പ്രൊജക്ട് നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോയാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ തിയേറ്ററുകളിലേക്കെത്തും.