Categories
Film News

പൃഥ്വിരാജ്‌, കുഞ്ചാക്കോ ബോബന്‍, റിമ, സൗബിന്‍ ടീം ആഷിഖ്‌ അബുവിന്റെ നീലവെളിച്ചം

മലയാളം നോവലിസ്‌റ്റ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 113ാമത്‌ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ നീലവെളിച്ചം എന്ന നോവല്‍ അതേപേരില്‍ സിനിമയാക്കുകയാണെന്ന പ്രഖ്യാപനം വന്നിരിക്കുകയാണ്‌. സംവിധായകന്‍ ആഷിഖ്‌ അബു ഒരുക്കുന്ന സിനിമയില്‍ പൃഥ്വിരാജ്‌, കുഞ്ചാക്കോ ബോബന്‍, റിമ, ലീന രാജന്‍, സൗബിന്‍ ഷഹീര്‍ എന്നിവര്‍ പ്രധാന കഥാപാത്രമാകുന്നു. അണിയറക്കാര്‍ ടൈറ്റില്‍ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തുകൊണ്ട്‌ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു.

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത്…

Posted by Aashiq Abu on Wednesday, January 20, 2021

ആഷിഖ്‌ അബു തന്റെ സ്ഥിരം അണിയറക്കാരെ തന്നെയാണ്‌ നിലനിര്‍ത്തിയിരിക്കുന്നത്‌. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം, സംഗീതം ബിജിപാല്‍,റെക്‌സ്‌ വിജയന്‍, എഡിറ്റര്‍ സൈജു ശ്രീധരന്‍, കോസ്‌റ്റിയൂം ഡിസൈനര്‍ സമീറ സനീഷ്‌, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ്‌ ശങ്കര്‍ , മേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ റോണക്‌സ്‌ സേവിയര്‍ എന്നിവര്‍ അണിയറയിലെത്തുന്നു.

ആഷിഖ്‌ അബു, സന്തോഷ്‌ ടി കുരുവിള എന്നിവര്‍ ചേര്‍ന്ന്‌ ഒപിഎം ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌.