Categories
Film News

പൃഥ്വിരാജ്,ടൊവിനോ, ആര്യ എന്നിവര്‍ പതിനെട്ടാം പടിയില്‍

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമുള്ള യുവതാരങ്ങള്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകും. സിനിമയില്‍ മമ്മൂട്ടി ക്യാമിയോ റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ്. പുതിയ ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. ഈ വര്‍ഷം ആദ്യം മമ്മൂട്ടിയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ബാക്കി സീനുകള്‍ അടുത്ത ആഴ്ച ചിത്രീകരിക്കും.

പുതിയതായി പതിനെട്ടാം പടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിലെ താരങ്ങളെ കുറിച്ചുള്ളതാണ്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ആര്യ എന്നിവര്‍ അതിഥി താരങ്ങളായി സിനിമയിലെത്തും. ഏപ്രില്‍ ആദ്യവാരത്തില്‍ ടൊവിനോയും പൃഥ്വിരാജും ടീമിലെത്തും. ആര്യയുടെ ഭാഗം മനാലിയില്‍ ചിത്രീകരിക്കാനാണ് പ്ലാന്‍. കഥാപാത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ക്വീന്‍ ഫെയിം സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണന്‍, ബിജു സോപാനം, മാല പാര്‍വ്വതി എന്നിവരും സഹതാരങ്ങളായെത്തുന്നു.സുധീപ് ഇളമന്‍ സിനിമാറ്റോഗ്രാഫിയും മ്യൂസിക് കെഎച്ച് കാഷിഫും ചെയ്യുന്നു. ഭുവന്‍ ശ്രീനിവാസ് ആണ് എഡിറ്റര്‍. ആഗസ്റ്റ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.