Categories
Film News

പൃഥ്വിരാജ് ,ജിസ് ജോയ്ക്കൊപ്പം

സംവിധായകൻ ജിസ് ജോയ് – സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും ഫെയിം പൃഥ്വിരാജിനൊപ്പമെത്തുന്നു. മോഹൻകുമാർ ഫാൻസ് ആണ് സംവിധായകന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. കുഞ്ചാക്കോബോബൻ നായകനായെത്തുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിയിരിക്കുകയാണ്.

അതേസമയം സംവിധായകൻ പൃഥ്വിരാജിനൊപ്പം പുതിയ സിനിമ ചെയ്യുന്നുവെന്ന് സൂചനകൾ നൽകിയിട്ടുണ്ട്. പൃഥ്വിരാജിനും നിർമ്മാതാവ് അരുൺ നാരായണനും ഒപ്പമുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിട്ടുണ്ട് സംവിധായകൻ. ദി ഫ്യൂച്ചർ വർക്ക്സ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ജിസ് ജോയുടെ സിനിമകളെല്ലാം ഫീൽ ഗുഡ് എന്‍റർടെയ്നറുകളായിരുന്നു. എല്ലാതരത്തിലുള്ള പ്രേക്ഷകരേയും ഇഷ്ടപ്പെടുത്തുന്ന ചേരുവകളുള്ള മിനിമം ഗ്യാരന്‍റി ഉറപ്പ് നൽകുന്ന സംവിധായകന്‍ എന്ന പേര് ഇതിനോടകം തന്നെ സംവിധായകൻ നേടിയിട്ടുണ്ട്. ‌

പൃഥ്വിരാജ് നിലവിൽ പത്തോളം പ്രൊജക്ടുകളുണ്ട്. ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോൾ. ഹിന്ദി സിനിമ അന്ധാദൂൺ റീമേക്ക് ആണെന്നാണ് സൂചനകൾ. കോൾഡ് കേസ്, കുരുതി, ജനഗണമന, തീർപ്പ, കടുവ, വിലായത്ത് ബുദ്ധ, അയൽവാശി, കറാച്ചി 81, നീലവെളിച്ചം, വാരിയംകുന്നൻ എന്നിവയാണ് പ്രഖ്യാപിച്ചിട്ടുള്ള സിനിമകൾ.