കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയുടെ ഏറെ പ്രതീക്ഷകളുള്ള ചിത്രം ബിജിലിന്റെ കേരളറിലീസ് വളരെ അനിശ്ചിതത്വത്തിലായിരുന്നു. നിരവധി ലീഡിംഗ് വിതരണക്കാര്‍ വിതരണാവകശാത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു. അവസാനം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന് ജോസഫിന്റെ മാജിക് ഫ്രയിംസും ഡീല്‍ ഉറപ്പിക്കുകയായിരുന്നു. കേരളത്തില്‍ ഇരുവരും ചേര്‍ന്ന് സിനിമ എത്തിക്കും.
ഇക്കാര്യം പൃഥ്വിരാജ് ഫേസ്ബുക്ക പേജിലൂടെ അറിയിക്കുകയുണ്ടായി
ഇന്ന് വൈകീട്ട് 6മണിക്ക് ബിജില്‍ ട്രയിലര്‍ റിലീസ് ചെയ്യുകയാണ്. വിജയ് ഇരട്ടവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അച്ഛനും മകനുമായി. നയന്‍താര വിജയുടെ നായികയായെത്തുന്നു. ജാക്കി ഷെറോഫ്, കതിര്, യോഗി ബാബു, വിവേക്, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ, റേബ മോണിക ജോണ്‍, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് എന്നിവരും സഹതാരങ്ങളായെത്തുന്നു.
ഈ മാസം അവസാനം ഗ്രാന്റ് ദീവാലി റിലീസായി ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.