Categories
Film News

തണ്ണീർ മത്തൻ ദിനങ്ങൾ അണിയറക്കാരുടെ പുതിയ സിനിമയിൽ പൃഥ്വിരാജ്

സിനിമാറ്റോഗ്രാഫർ ജോമോന്‍ ടി ജോണ്,എഡിറ്റർ ഷമീർ മുഹമ്മദ് എന്നിവരുടെ പ്ലാൻ ജെ സ്റ്റുഡിയോസ് പുതിയ സിനിമയൊരുക്കുന്നു. തണ്ണീര്‍മത്തൻദിനങ്ങൾ ആയിരുന്നു സ്റ്റുഡിയോസിന്റെ ആദ്യസിനിമ. പുതിയ സിനിമ ഇരുൾ ആന്റോ ജോസഫിനൊപ്പം സഹനിർമ്മാതാക്കളാകുന്ന സിനിമ ചിത്രീകരണത്തിലാണ്. നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിൽ, സൗബിന്‍ ഷഹീർ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു.

പ്ലാന്‍ ജെ നിർമ്മിക്കുന്ന മറ്റൊരു സിനിമയില്‍ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്നു. സിനിമാറ്റോഗ്രാഫർ തനു ബാലക് സംവിധാനത്തിലേക്ക് കടക്കുകയാണ് സിനിമയിലൂടെ. ദ ട്രയിൻ,ഓഫ് ദ പ്യൂപ്പിൾ തുടങ്ങിയ സിനിമകളുടെ ക്യാമറ ഒരുക്കിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ കാസ്റ്റിംഗ് കോൾ പൃഥ്വിരാജ് റിലീസ് ചെയ്തു. 6-8 വയസ്സുള്ള പെൺകുട്ടികളെയും 25-60 വയസ്സുള്ള സ്ത്രീകളെയുമാണ് തേടുന്നത്. കന്യാകുമാരി, തിരുവനന്തപുരം ഭാഗത്തുള്ളവരെയാണ് തേടുന്നത്.